ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ആലപ്പുഴ: കുട്ടനാട്ടിലെ ജനജാഗ്രതയുടെ സ്വീകരണ യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ സ്വീകരണ യോഗത്തിന്‍റെ അധ്യക്ഷനായിരുന്നു അദ്ദേഹം. വേദിയിലെത്തിയതിലും പ്രസംഗിച്ചതിലും തെറ്റില്ല. പ്രസംഗത്തില്‍ എന്ത് പറയണമെന്നതിലെ ഒൗചത്യം അദ്ദേഹം തീരുമാനിക്കും. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് അവകാശമുണ്ട്. അദ്ദേഹത്തെക്കുറിച്ച്‌ വാര്‍ത്ത നല്‍കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. കൈയേറ്റ സംബന്ധിച്ചുള്ള ആരോപണങ്ങളെക്കുറിച്ച്‌ സര്‍ക്കാര്‍ വസ്തുതകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  എല്‍ഡിഎഫില്‍ തര്‍ക്കങ്ങളൊന്നുമില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് മാധ്യമങ്ങളാണ്. അതുകൊണ്ട് എല്‍ഡിഎഫിന്‍റെ കെട്ടുറപ്പിന് കോട്ടമൊന്നും സംഭവിക്കുന്നത്. ജനജാഗ്രത യാത്ര തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദത്തില്‍ മുങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Post A Comment: