കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍.
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ബീഫ് സംബന്ധിച്ച്‌ പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ച കണ്ണന്താനം നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്‌ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം തിരിച്ചിറങ്ങിയ കണ്ണന്താനം നിയമസഭാ ജീവനക്കാരനെകൊണ്ട് കാല്‍ കഴുകിക്കുകയായിരുന്നു. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ജീവനക്കാരന്‍ ബക്കറ്റില്‍ വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ തന്‍റെ ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

Post A Comment: