കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു.

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഹജിന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി പരിശോധന നടത്തവേയാണ് വെടിവെപ്പുണ്ടായത്. ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് വെടിവെപ്പിന് പിന്നിലെന്ന് സൈന്യം അറിയിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ കമാന്‍ഡര്‍ ഖാലിദിനെ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു.

Post A Comment: