മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനില്‍ പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ ഇനിയുള്ള കാര്യങ്ങള്‍ തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനില്‍  പ്രതികരിച്ചത്. ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ ഭയമില്ലെന്നും സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പള്‍സര്‍ സുനി. കേസിലെ 11ആം  പ്രതിയായ ദിലീപിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Post A Comment: