ബിജെപി അക്രമം അഴിച്ചുവിടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തിരുവന്തപുരം: ബിജെപി അക്രമം അഴിച്ചുവിടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ജനരക്ഷാ യാത്രയില്‍ ഉടനീളം അക്രമം അഴിച്ചുവിട്ടു. ജാഥ തുടങ്ങി തീരുന്നതിനിടെ 56 സ്ഥലങ്ങളില്‍ ആക്രമണം നടന്നു. അക്രമങ്ങള്‍ക്ക് മറുപടി പറയേണ്ടത് ആര്‍എസ്‌എസാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയുടെ യാത്രയ്ക്ക് കേരള ജനതയെ ആകര്‍ഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ല. സിംഹമായി പയ്യന്നൂരില്‍ നിന്ന് പുറപ്പെട്ട് അമിത് ഷാ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എലിയായെന്നും കോടിയേരി പരിഹസിച്ചു. അരാജകത്വമാണ് യാത്രയുടെ ബാക്കിയെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്‍റെ കാര്യത്തില്‍ ബിജെപിയോട് ഏറ്റുമുട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

Post A Comment: