കിഴൂര്‍ വൈശ്ശേരിയിലുള്ള ജി.വി പ്ലാസ്റ്റിക്‌ കട ഉടമ കുന്നംകുളം സൗത്ത് ബസാര്‍ പുലിക്കോട്ടില്‍ ജെറിനെ ആക്രമിച്ചാണ് 6.5 ലക്ഷം രൂപ കവര്‍ന്നത്



കുന്നംകുളം: കിഴൂര്‍ വൈശ്ശേരിയിലുള്ള ജി.വി പ്ലാസ്റ്റിക്‌ കട ഉടമ കുന്നംകുളം സൗത്ത് ബസാര്‍  പുലിക്കോട്ടില്‍ ജെറിനെ ആക്രമിച്ചാണ്  6.5 ലക്ഷം രൂപ കവര്‍ന്നത്. ചൊവ്വാഴ്ച്ച രാത്രി 11.30 യോട് കൂടി സ്ഥാപനം പൂട്ടി വീട്ടിലേക്ക് പോകും വഴി വൈശേരിയിലുള്ള കുരിശുപള്ളിയില്‍  പ്രാര്‍ഥിക്കാന്‍ ഇറങ്ങിയ സമയത്താണ് അക്രമം നടന്നത്.  ബൈക്കിലെത്തിയ അക്രമി ജെറിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തി കടന്നുകളയുകയു മാരുന്നു. ജെറി കാറിലേക്ക് തിരിച്ചെത്തിയപ്പോളാണ്‌ കാറില്‍  സൂക്ഷിച്ച പണമടങ്ങിയ ബാഗ് നഷ്ട്ടപ്പെട്ടതായി മനസിലാക്കിയത് . ചെരുവത്താനി ഭാഗത്തേക്ക് പോയ ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കി.  എസ് ഐ ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് പരിശോദന നടത്തിവരികയാണ്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജെറി കുന്നംകുളത്തെ സ്വകാര്യ ആശുപത്രില്‍ ചികിത്സതേടി. ഒന്നിലതികം അക്രമികള്‍ ചേര്‍ന്ന് ആസൂത്രിതമായാണ്  അക്രമം നടത്തിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

Post A Comment: