എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഹൈക്കോടതിയിലെ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജിദില്ലി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഹൈക്കോടതിയിലെ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ നാലാം പ്രതിയും കെ.എസ്.ഇഴബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരി രംഗ അയ്യര്‍ ആണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി വിവേചനപരമാണെന്നും പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി തന്നെ പ്രതിപ്പട്ടിക നിലനിര്‍ത്തിയത് വിവേചനപരമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷര്‍ ഹര്‍ജിയിലാണ് ഹൈക്കോടതി പിണറായി അടക്കമുള്ളവരെ വിട്ടയച്ച നടപടി ശരിവയ്ക്കുകയും മൂന്നു പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, ബോര്‍ഡ് അംഗമായിരുന്ന കെ.ജി രാജശേഖരന്‍ നായര്‍ എന്നിവരാണ് വിചാരണ നേരിടേണ്ടിവരുന്ന മറ്റു രണ്ടു പേര്‍. ലാവ്ലിനില്‍ അപാകതയുണ്ടെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ച കോടതി, അതില്‍ പിണറായി വിജയന് മാത്രമായി എങ്ങനെ ബാധ്യതവരുമെന്ന ചോദ്യമാണ് ഉന്നയിച്ചത്.

Post A Comment: