ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ ഒഴിവാക്കിയ നാലാം പ്രതി കസ്തൂരി രംഗ അയ്യര്‍ സുപ്രിം കോടതിയെ സമീപിച്ചു.


ദില്ലി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ ഒഴിവാക്കിയ നാലാം പ്രതി കസ്തൂരി രംഗ അയ്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യറാണ് സുപ്രിം കോടതിയെ സമീപിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് തന്നേയും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. ക്രിമിനല്‍ നടപടി ചട്ടം 379ാം വകുപ്പ് പ്രകാരം ഇത് ശരിയല്ലെന്നും അദ്ദേഹം വാദിക്കുന്നു.

Post A Comment: