കേരളത്തിലും കര്‍ണാടകയിലും ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.


കണ്ണൂര്‍: കേരളത്തിലും കര്‍ണാടകയിലും ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സുപ്രീംകോടതിയും ഹൈക്കോടതിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലൗജിഹാദ് അപകടരമാണെന്നും, ഇതിനെതിരെ എന്‍ ഐ എ അന്വേഷണം നടക്കുന്നുണ്ടെന്നും യോഗി ചൂണ്ടിക്കാട്ടി. ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തിയത്. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദര്‍ശിക്കുന്നത്.

Post A Comment: