ഈ വര്‍ഷത്തെ മാന്‍ ബൂക്കര്‍ സമ്മാനം അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് സൗണ്ടേഴ്സിന്


ഈ വര്‍ഷത്തെ മാന്‍ ബൂക്കര്‍ പുരസ്ക്കാരം അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് സൗണ്ടേഴ്സിന്. സൗണ്ടേഴ്സിന്‍റെ ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ എന്ന കൃതിക്കാണ് പുരസ്കാരം. 66,​000 യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍റെ ഭാര്യ കാമിലയാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. 1862ല്‍ യു എസ് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ തന്‍റെ മകനെ സന്ദര്‍ശിച്ച യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ലിങ്കണിന്റേയും മേരിയുടേയും മകനായ വില്യം ലിങ്കണ്‍ പതിനൊന്നാം വയസില്‍ ടൈഫോയിഡ് ബാധിച്ചാണ് മരിച്ചത്. ലിങ്കണിന്‍റെ ജീവിതവും അമേരിക്കയിലെ സിവില്‍ യുദ്ധവുമാണ് പുസ്തകത്തില്‍ പ്രമേയമാകുന്നത്.

Post A Comment: