കുട്ടിയുടെ രണ്ടാനച്ഛന്‍ കൊല്ലം പള്ളിമുക്ക് സ്വദേശി ആഷിക്ക് എന്നയാളാണ് കുഞ്ഞിനെ ശരീരമാസകലം പൊള്ളലേല്‍പ്പിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തത്


കുട്ടിയുടെ രണ്ടാനച്ഛന്‍ കൊല്ലം പള്ളിമുക്ക് സ്വദേശി ആഷിക്ക് എന്നയാളാണ്  കുഞ്ഞിനെ ശരീരമാസകലം പൊള്ളലേല്‍പ്പിക്കുകയും മര്‍ദ്ധിക്കുകയും  ചെയ്തത്. ആഷിക്കിനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര കോളശ്ശേരി വാര്‍ഡില്‍ മുണ്ടഞ്ചിറയിലാണ് സംഭവം. കുട്ടിയുടെ മാതാവ്‌ കൊല്ലത്ത് ജോലിക്ക് പോകുന്ന സമയത്താണ് കുട്ടിയെ ആഷിക്ക് മര്‍ദ്ദിച്ചിരുന്നത്. കുഞ്ഞിനെ സിഗററ്റ് ലൈറ്റര്‍ കൊണ്ട് പൊള്ളിക്കുകയും ശരീരമാസകലം വടികൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തതായി കുട്ടിയുടെ മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മാതാവ് ജോലിക്കു പോയ സമയത്ത് കുട്ടി അസാധാരണമായി കരഞ്ഞത് കണ്ട അയല്‍വാസികള്‍ വാര്‍ഡ് മെമ്പറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സിദ്ദിഖ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുട്ടി ആഷിക്കിന്‍റെ മര്‍ദ്ദനമേറ്റ് തളര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നിട് ഇയാള്‍ അറിയിച്ചതനുസരിച്ച്  പൊലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ആഷിക്കിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സ്‌നേഹിച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പാണ് യുവതി ആഷിക്കിനൊപ്പം  താമസിക്കാന്‍ തുടങ്ങിയത്.

Post A Comment: