വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്​ സ്ഥാനമൊഴിയുന്നതെന്നും പുതുതലമുറക്കായി വഴിമാറുകയാണെന്നും ഏലിയാസ്​ ജോര്‍ജ്​ വ്യക്തമാക്കിയിരുന്നു.





കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി​​​​ന്‍റെ (കെ.എം.ആര്‍.എല്‍)​ മാനേജിങ്​ ഡയറക്​ടറായി എ.പി.എം മുഹമ്മദ് ഹനീഷ് നിയമിതനായേക്കും. നിലവില്‍ സപ്ലൈകോ സി.എം.ഡിയായ മുഹമ്മദ് ഹനീഷ്, റോഡ്​സ്​ ആന്‍റ്​ ബ്രിഡ്​ജ്​ ഡെവലപ്​​മ​​​െന്‍റ്​ കോര്‍പറേഷന്‍ എം.ഡി, എറണാകുളം കലക്​ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്​​. ഹനീഷി​​​​ന്‍റെ പ്രവര്‍ത്തന പരിചയം കെ.എം.ആര്‍.എല്ലിന്‍റെ എം.ഡി നിയമനത്തിന്​ വഴിയൊരുക്കിയെന്നാണ്​ സൂചന. നിയമനം സംബന്ധിച്ച്‌​ ഉടന്‍ പ്രഖ്യാപനമുണ്ടാകും. കെ.എം.ആര്‍.എല്‍ മാനേജിങ്​ ഡയറക്​ടറായ ഏലിയാസ് ജോര്‍ജ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്​ പുതിയ നിയമനം. അഡീഷ്ണല്‍ ചീഫ്​ സെക്രട്ടറി റാങ്കില്‍ സര്‍വീസില്‍ നിന്ന്​ വിരമിച്ച ഏലിയാസ്​ ജോര്‍ജിന്​ സര്‍ക്കാര്‍ രണ്ട്​ വര്‍ഷം കൂടി കാലാവധി അനുവദിച്ചിരുന്നു. കാലാവധി ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ്​ അദ്ദേഹം രാജിവെച്ചത്​. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്​ സ്ഥാനമൊഴിയുന്നതെന്നും പുതുതലമുറക്കായി വഴിമാറുകയാണെന്നും ഏലിയാസ്​ ജോര്‍ജ്​ വ്യക്തമാക്കിയിരുന്നു.

Post A Comment: