ഓം ശാന്തി ശര്‍മ്മ എന്ന നാല്‍പത് വയസുകാരി നടത്തുന്ന വ്യത്യസ്ഥമായ സമരത്തിന്‍റെ കഥയാണിത്‌ദില്ലി: ഓം ശാന്തി ശര്‍മ്മ എന്ന നാല്‍പത് വയസുകാരി നടത്തുന്ന വ്യത്യസ്ഥമായ സമരത്തിന്‍റെ കഥയാണിത്‌. ആവശ്യം മറ്റൊന്നുമല്ല സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണം. ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി കഴിഞ്ഞ സെപ്റ്റംബര്‍ എട്ട് മുതലാണ് ജന്ദര്‍ മന്ദറിലെ സമരപന്തലില്‍ മോദിയെ വിവാഹം കഴിക്കണമെന്നാവശ്യവുമായി സമരമിരിക്കാന്‍ തുടങ്ങിയത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ തന്‍റെ മാനസിക നിലയ്ക്ക് തകരാറുകളൊന്നുമില്ലെന്നും പ്രധാനമന്ത്രി ഒറ്റയ്ക്കാണെന്നും അദ്ദേഹത്തിന് ധാരാളം ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും വിവാഹത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ശാന്തി പറഞ്ഞു. തനിക്കറിയാം ആളുകള്‍ തന്നെ അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്ന് എന്നാല്‍ അദ്ദേഹത്തിന് സഹായം ആവശ്യമാണെന്നും തനിക്കറിയാം, ഓം ശാന്തി പറയുന്നു.
ആളുകള്‍ ഇത് കേള്‍ക്കുമ്പോള്‍ ചിരിക്കുമെന്നും തനിക്കറിയാം. എന്നാല്‍ താന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തോടുളള ബഹുമാനം കൊണ്ട് മാത്രമാണ്. മുതിര്‍ന്നവരെ സഹായിക്കണമെന്നത് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നുണ്ട്. ശാന്തി പറയുന്നു. നേരത്തെ വിവാഹിതയാണ് ഓം സാന്തി. ആദ്യ വിവാഹത്തില്‍ 20 വയസ്സുളള ഒരു മകളുണ്ട്. ജയ്പൂരില്‍ തനിക്ക് ധാരാളം പണവും, സ്ഥലവും ഉണ്ടെന്നു പറയുന്ന ഓം ശാന്തി അവയില്‍ കുറച്ച്‌ വിറ്റ് മോദിയ്ക്കായി സമ്മാനങ്ങള്‍ വാങ്ങുമെന്നും പറയുന്നു. പ്രധാനമന്ത്രി കാണാന്‍ എത്തുന്നവരെ സമരം തുടരുമെന്നാണ് ശാന്തി പറയുന്നത്.

Post A Comment: