പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്താരഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചുഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്താരഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചു. അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നത്. കേദാര്‍നാഥില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നടത്തും. ആദി ഗുരു ശങ്കരാചാര്യരുടെ ശവകുടീരത്തിന്‍റെ പുനരുദ്ധാരണത്തിനുള്ള ശിലാസ്ഥാപനവും മോദി നിര്‍വഹിക്കും. 2013ലെ വെള്ളപ്പൊക്കത്തിലാണ് ശങ്കരാചാര്യയുടെ ശവകുടീരം തകര്‍ന്നത്.  കേദാര്‍നാഥിലെത്തുന്ന മോദി പൊതു സമ്മേളനത്തിലും പങ്കെടുക്കും. മോദിക്കൊപ്പം ഗവര്‍ണര്‍ കെ.കെ. പോള്‍, മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരും കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും.

Post A Comment: