ജമ്മു കശ്മീര്‍ സ്വയംഭരണം സംബന്ധിച്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിബംഗളൂരു: ജമ്മു കശ്മീര്‍ സ്വയംഭരണം സംബന്ധിച്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഘടനവാദികളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ചിദംബരത്തിന്‍റെ പ്രസ്താവനയെ കുറിച്ച്‌ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ എന്തു കൊണ്ടാണ് കശ്മീരിന്‍റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. കോണ്‍ഗ്രസ് നിലപാട് കശ്മീരില്‍ ജീവന്‍ ബലികഴിച്ച സൈനികരോടുള്ള അനാദരവാണെന്നും മോദി പറഞ്ഞു. സൈന്യം നടത്തിയ മിന്നലാക്രമണത്തോടും സേനയുടെ ധീരതയോടും ഉള്ള കോണ്‍ഗ്രസിന്‍റെ നിലപാടാണ് കഴിഞ്ഞ ദിവസത്തെ നേതാക്കളുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരെ നില്‍ക്കാന്‍ ആരെയും ബി.ജെ.പി അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. ബംഗളൂരുവിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. 

Post A Comment: