പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മ​ഗ്രാമമായ വഡനഗറിലെത്തി

അഹമ്മദാബാദ്​: പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മ​ഗ്രാമമായ വഡനഗറിലെത്തി. മോദിയുടെ വരവിന്​ മുന്നോടിയായി വഡനഗര്‍ റെയില്‍വേ സ്​റ്റേഷനും പരിസരപ്രദേശങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്​. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്​ ശേഷം ആദ്യമായാണ്​ മോദി ​ജനിച്ച ഗ്രാമത്തിലെത്തുന്നത്​. മോദിയുടെ വരവി​​ന്‍റെ ഭാഗമായി ശാപമോക്ഷം ലഭിച്ചിരിക്കുന്നത്​ ഗ്രാമത്തിലെ റെയില്‍വേ സ്​റ്റേഷനാണ്​. മുമ്പ്​ അധികമാരും ശ്രദ്ധിക്കാത്ത ചെറിയൊരു മീറ്റര്‍ ഗേജ്​ റെയില്‍വേ ട്രാക്കായിരുന്നു വഡനഗറിലുണ്ടായിരുന്നത്​. എന്നാല്‍ പ്രധാനമന്ത്രി എത്തുന്നത്​ മുന്നോടിയായി ഇത്​ ബ്രോഡ്​ഗേജാക്കുന്നതിനുള്ള പണികളാണ്​ നടക്കുന്നത്​. മോദിയുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോ എക്​സ്​ബിഷനും സ്​റ്റേഷനിലും നടക്കുന്നുണ്ട്​.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പിതാവും ബാല്യകാലത്തില്‍ ചായക്കട നടത്തിയിരുന്നത്​ വഡനഗറിലെ റെയില്‍വേ സ്​റ്റേഷനിലായിരുന്നു. ഈ ചായക്കടയും മോദി സന്ദര്‍ശിക്കു​മെന്നാണ്​ വാര്‍ത്തകള്‍.

Post A Comment: