പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. പാര്‍ലമെന്റിലെ സൗത്ത് ബ്ലോക്കിലുള്ള രണ്ടാം നിലയിലെ 242-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്ബ്യൂട്ടര്‍ സിപിയുവില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് വിവരം. ഇരുപത് മിനിറ്റിനകം തന്നെ തീയണച്ചതായാണ് പുറത്തുവരുന്ന വിവരം. അപകടങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post A Comment: