പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോഡിക്കെതിരെ ആഞ്ഞടിക്കുന്നത്. ഞാന്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്ന് വി.പി സിങ്ങിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോഡിയെ പിന്തുണച്ചതും. മോഡിയുടെ നോട്ടു നിരോധനമാണ് നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് ഷൂരി നേരത്തേ പറഞ്ഞിരുന്നു. മോഡിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച്‌ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

Post A Comment: