ഐ.വി ശശിയുടെ സിനിമകള്‍ ഒരു പാഠപുസ്തകമാണ്. മലയാള സിനിമയുടെ വളര്‍ച്ചയുടെ വഴികള്‍ അടയാളപ്പെടുത്തിയ സംവിധായകന്‍




ഐ.വി ശശിയുടെ സിനിമകള്‍ ഒരു പാഠപുസ്തകമാണ്. മലയാള സിനിമയുടെ വളര്‍ച്ചയുടെ വഴികള്‍ അടയാളപ്പെടുത്തിയ സംവിധായകന്‍. സിനിമയ്ക്ക് ഒരു പുതിയ ഭാഷ രചിക്കുക മാത്രമല്ല കപടസദാചാരമൂല്യങ്ങളെ പൊളിച്ചെഴുതി. അതിന് ഉദാഹരണമാണ് ഷെറീഫ് - ശശി ടീമിന്‍റെ 'അവളുടെ രാവുകള്‍'. തീര്‍ന്നില്ല, ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മുന്‍നിര താരങ്ങളുടെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഹിറ്റ് മേക്കര്‍. അദ്ദേഹം വേര്‍പാട് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.വി ശശി തന്നെ സംബന്ധിച്ച്‌ ഒരു അധ്യാപകനാണെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഫെയ്സ്ബുക്കിലാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. 'പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്‍റെ പ്രിയപ്പെട്ട സാറിന് പ്രണാമം'.

Post A Comment: