28കാരനായ യുവ എഞ്ചിനീയര്‍ ബംഗളുരുവില്‍ കുത്തേറ്റു മരിച്ചു


ബംഗളുരു: 28കാരനായ യുവ എഞ്ചിനീയര്‍ ബംഗളുരുവില്‍ കുത്തേറ്റു മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയാ പ്രണോയ് മിശ്രയാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷം കാമുകിയെ കാണാന്‍ പോകുമ്പോഴാണ് പ്രണവിനു നേരെ ആക്രമണമുണ്ടായത്. സൗത്ത് ബംഗളുരുവിലെ ചോക്‌ളേറ്റ് ഫാക്ടറിയ്ക്ക് അടുത്ത് വച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന പ്രണോയിയെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. പ്രണോയിയുടെ സഹോദരി പ്രാചിയും ബംഗളുരുവിലാണ് താമസം. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Post A Comment: