പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്‌എസ് നേതാവ് രവീന്ദര്‍ ഗോസായി(60) വെടിയേറ്റ് മരിച്ചു.
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്‌എസ് നേതാവ് രവീന്ദര്‍ ഗോസായി(60) വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതനാണ് ഇയാള്‍ക്കുനേരെ വെടിയുതിര്‍ത്തത്. കൈലാഷ് നഗറില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആര്‍എസ്‌എസ് ശാഖ കഴിഞ്ഞ് മടങ്ങുംവഴി രാവിലെ 7.45 ഓടെയാണ് രവീന്ദ്രറിനുനേരെ ആക്രമണം ഉണ്ടായത്. കഴുത്തിനും പുറത്തുമാണ് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ രവീന്ദര്‍ ഗോസായി മരിച്ചു. ലുധിയാന രഘുനാഥ് നഗര്‍ മോഹന്‍ ശാഖ തലവനാണ് കൊല്ലപ്പെട്ട രവീന്ദര്‍. ഇതിനുപുറമെ ബിജെപിയുടെ പ്രാദേശിക ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post A Comment: