വടക്കഞ്ചേരിയില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
തൃശൂര്‍: പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവരെ പൊലീസ് പിടികൂടി. വടക്കഞ്ചേരിയില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തത്. ജോണി രാജ്യം വിട്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തന്റെ സുഹൃത്തായ രഞ്ജിത്ത് മുഖേനയാണ് ജോണി, രാജീവിനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. പത്തു വര്‍ഷം മുമ്പ് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിറങ്ങിയ രാജീവിനൊപ്പം ഇതേ മേഖലയിലുണ്ടായിരുന്ന ചക്കര ജോണിയും ചേര്‍ന്നു. കോടികളുടെ ഇടപാട് നടത്തിയ ഇരുവരും നാലുവര്‍ഷം മുമ്പ് തെറ്റിപ്പിരിഞ്ഞു.  കോടിക്കണക്കിന് രൂപ വരുന്ന കച്ചവടത്തില്‍ രാജീവിന് വന്‍തുക നല്‍കുന്നതില്‍ നിന്നും ജോണി മുഖം തിരിച്ചു. ഇതേത്തുടര്‍ന്ന് തന്റെ കേസിനു വേണ്ടി രാജീവ് എറണാകുളത്തെ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. പിന്നീട് രാജീവ് മുഖേന അഭിഭാഷകന്‍ ഭൂമി ഇടപാടു നടത്തി. എന്നാല്‍ ഇതില്‍ വന്‍തുക കിട്ടാക്കടമായി. ഈ തുക ലഭിക്കുന്നതിന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തുന്നതായി കാട്ടി രാജീവ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ഇതിനിടെയാണ് രാജീവിന്റെ കൊലപാതകം. ജോണി ആര്‍ക്കു വേണ്ടിയാണ് രഞ്ജിത്ത് മുഖേന ക്വട്ടേഷന്‍ കൊടുത്തതെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ ആരായുന്നത്. ഇതിനായി ഇരുവരെയും പിടികൂടിയേ തീരൂ. പരിയാരം തവളപ്പാറയില്‍ ഒരുവര്‍ഷം മുമ്പാണ് രാജീവ് ഇരുപതേക്കര്‍ വരുന്ന തോട്ടം പാട്ടത്തിനെടുത്തത്. ഇവിടുത്തെ പഴയൊരു വീട്ടില്‍ ഇടവിട്ട ദിവസങ്ങളില്‍ താമസിച്ചു. ഈ വേളയില്‍ ജോണി ഇവിടേക്ക് വന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഈ തോട്ടത്തിനടുത്തെ കോണ്‍വെന്റ് വക സ്ഥലം ജോണി വാടകക്കെടുത്തു. ഈ കെട്ടിടത്തിലാണ് കൊലപാതകം നടന്നത്. ഒരു മാസം മുമ്പ് വീടെടുത്തത് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരുന്നു.

Post A Comment: