റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ മുഖ്യപ്രതി ജോണി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്.


ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ മുഖ്യപ്രതി ജോണി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. പഠിച്ചു വച്ച മറുപടികളാണ് ജോണി നല്‍കുന്നതെന്നാണ് പോലിസ് പറയുന്നത്. അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഇവര്‍ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ആയിരുന്നു ഇത്. ഇതോടെയാണ് മറ്റാരെങ്കിലും പഠിപ്പിച്ച മറുപടിയാണോ ഇവര്‍ നല്‍കുന്നതെന്ന സംശയം പോലീസിന് ബലപ്പെട്ടു. ചോദ്യം ചെയ്യല്‍ പോലീസ് തുടരുകയാണ്. കേസില്‍ ആരോപണ വിധേയനായ പ്രമുഖ അഭിഭാഷകന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് ജോണി ആവര്‍ത്തിച്ച്‌ പറയുന്നത്. ജോണിയും കൂട്ടാളി രഞ്ജിത്തിനെയും ഗൂഢാലോചന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നൂപേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. എന്നാല്‍ മൂന്നാമതൊരാള്‍ ഇല്ലെന്നാണ് പ്രതികള്‍ ആവര്‍ത്തിച്ച്‌ പറയുന്നത്. ഇതുസംബന്ധിച്ച സ്ഥിരീകരണത്തില്‍ പോലീസ് എത്തിയെന്നാണ് സൂചന. വടക്കാഞ്ചേരിയില്‍ നിന്നാണ് ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയും പോലിസ് പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. മംഗലം ഡാമിന് സമീപമുള്ള എസ്റ്റേറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരെക്കൂടാതെ മറ്റൊരാളെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്.

Post A Comment: