ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചതായി ആരോപണം.തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചതായി ആരോപണം. മുരുകന്‍റെ മരണത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം അട്ടിമറിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയില്ല. എന്നാല്‍ കേസുമായി മുന്നോട്ടു പോകുമെന്ന് പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന് പോലീസ് വീണ്ടും കത്തു നല്‍കുകയായിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്നാണ് പോലീസ് ഭാഷ്യം. ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് വേണമെന്നാണ് പോലീസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കത്തിനെ കുറിച്ചറിയില്ല എന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രതികരണം.
ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് സ്വദേശിയായ മുരുകന്‍ മരണപ്പെട്ടത്.

Post A Comment: