തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍


കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചു. മുരുകന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തില്‍ പരിക്കേറ്റ മുരുകന്‍ മരിച്ചത്.

Post A Comment: