പ്രശസ്ത തമിഴ് - തെലുഗ് നടി സാമന്തയും തെലുഗ് നടന്‍ നാഗചൈതന്യയും വിവാഹിതരായി


ഹൈദരാബാദ്: പ്രശസ്ത തമിഴ് - തെലുഗ് നടി സാമന്തയും തെലുഗ് നടന്‍ നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് ആരംഭിച്ചത്. വിവാഹ ചിത്രങ്ങള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ആരാധകരുമായി പങ്കുവെച്ചു. പരമ്പരാഗത രീതികളനുസരിച്ച്‌ നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് നാഗചൈതന്യ എത്തിയത്. ശനിയാഴ്ച വൈകീട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ച്‌ വിവാഹ ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച ഹൈദരാബാദില്‍ വച്ചു നടക്കുന്ന വിരുന്നില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 

Post A Comment: