കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു.

കൊച്ചി: കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശി രക്ഷക് കുമാര്‍ ബര്‍മര്‍ ആണ് മരിച്ചത്. നാവികസേനയുടെ കപ്പലിലെ ജോലിക്കിടെയാണ് വെടിയേറ്റത്. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇയാളുടെ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അബദ്ധത്തില്‍ സംഭവിച്ച അപകടമാണെന്നാണ് നാവിക സേന അധികൃതര്‍ അറിയിച്ചത്.കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഐഎന്‍എസ് ജമുനയിലെ ഉദ്യോഗസ്ഥനാണ് ബര്‍മര്‍. കപ്പലില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ആത്മഹത്യ ചെയ്തതാണോ, അബദ്ധത്തില്‍ തോക്ക് പൊട്ടി അപകടമുണ്ടായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Post A Comment: