വളരെ ചെറുതായൊരു രക്തപരിശോധനയിലൂടെ കുടുംബ, ജനിതക കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സഊദി ഗവേഷക. ഹെര്‍ഡിട്ടറി ഓണ്‍കോ ജെനസിസ് പ്രിഡിസ്പോസിഷന്‍ (ഹോപ്) എന്ന പരിശോധനയിലൂടെ കുടുംബ ജനിതക കാന്‍സര്‍ കണ്ടെത്താനാകുമെന്നാണ് സഊദി ഗവേഷകയായ ഡോ.ഖൗല അല്‍ ഖൈറഈ അവകാശപ്പെടുന്നത്.

റിയാദ്: വളരെ ചെറുതായൊരു രക്തപരിശോധനയിലൂടെ കുടുംബ, ജനിതക കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സഊദി ഗവേഷക. ഹെര്‍ഡിട്ടറി ഓണ്‍കോ ജെനസിസ് പ്രിഡിസ്പോസിഷന്‍ (ഹോപ്) എന്ന പരിശോധനയിലൂടെ കുടുംബ ജനിതക കാന്‍സര്‍ കണ്ടെത്താനാകുമെന്നാണ് സഊദി ഗവേഷകയായ ഡോ.ഖൗല അല്‍ ഖൈറഈ അവകാശപ്പെടുന്നത്.
പാരമ്പര്യമായി കാന്‍സര്‍ വന്നെത്താന്‍ സാധ്യതയുള്ള 41 ജീനുകളെയാണ് ഇവര്‍ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ജീനുകളെ ഹോപ് പരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും ആവശ്യമായ ചികിത്സകള്‍ ഉടന്‍ ചെയ്യാമെന്നുമാണ് ഇവരുടെ വിശദീകരണം.
രാജ്യത്തെ 1300 ഓളം വിവിധ വിഭാഗ ക്യാന്‍സര്‍ രോഗികളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വിജയം കണ്ടത്. തൈറോയിഡ് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, സ്ത്രീകളിലെ അണ്ഡാശയ ക്യാന്‍സര്‍, മലാശയ സംബന്ധമായ രോഗികള്‍ എന്നിവരിലാണ് പരീക്ഷണം നടത്തി വിജയം കണ്ടത്. റിപ്പോര്‍ട്ട് ജേര്‍ണല്‍ ഹ്യുമന്‍ ജെനറ്റിക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

കണ്ടുപിടുത്തതിന്റെ അവകാശം യൂറോപ്യന്‍ പേറ്റന്റ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഊദിയില്‍ ജനറ്റിക് ക്യാന്‍സര്‍ പഠനത്തെ കുറിച്ചുള്ള ക്ലിനിക്കുകളോ പദ്ധതികളോ ഇല്ലാത്തതാണ് ഈ വിഷയം തിരഞ്ഞെടുത്ത പഠനം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ: ഖൗല അല്‍ ഖൈറഈ പറഞ്ഞു.

Post A Comment: