കേരളത്തിലെ ഗ്രൂപ്പുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രൂപ്പുകള്‍ വ്യക്തിതാല്‍പര്യത്തിനു വേണ്ടിയുള്ളതാണെന്നും ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്നും പട്ടിക സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുല്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: കേരളത്തിലെ ഗ്രൂപ്പുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രൂപ്പുകള്‍ വ്യക്തിതാല്‍പര്യത്തിനു വേണ്ടിയുള്ളതാണെന്നും ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്നും പട്ടിക സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുല്‍ വ്യക്തമാക്കി. കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഗ്രൂപ്പുകള്‍ക്കെതിരെ രാഹുലിന്റെ വിമര്‍ശനം.
കേരളത്തിലെ ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമല്ല, വ്യക്തിപരമാണെന്നു തന്നെ സന്ദര്‍ശിച്ച എംപിമാരോടും തെരഞ്ഞെടുപ്പു കമ്മിറ്റി അധ്യക്ഷനോടും പറഞ്ഞു. ആവശ്യം വരുമ്പോള്‍ ഒരുമിച്ചുനിന്നു മറ്റുള്ളവരെ ഒഴിവാക്കലാണു പ്രബല ഗ്രൂപ്പുകളുടെ രീതി. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. മൂന്നാം തവണ പുതുക്കി നല്‍കിയ കെപിസിസി പട്ടികയിലും ഗ്രൂപ്പ് അതിപ്രസരമുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കെപിസിസി അംഗങ്ങളുടെ പട്ടിക തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിലാണു രാഹുല്‍ ഗാന്ധി വിമര്‍ശനം കടുപ്പിച്ചത്.

അതേസമയം, കെപിസിസി പട്ടികയുടെ കാര്യത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു. പട്ടിക സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നു പ്രവര്‍ത്തക സമിതിയംഗം ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു. ഗ്രൂപ്പു കളിച്ചുള്ള കെപിസിസി പട്ടിക അംഗീകരിക്കേണ്ടെന്നാണു ഹൈക്കമാന്‍ഡ് നിലപാട്

Post A Comment: