നഗരത്തില്‍ നിലവിലുള്ള ഗതാഗത പരിഷ്കാരങ്ങളോട് മുഖം തിരിച്ച് ഒരു വിഭാഗം സ്വകാര്യ ബസ്‌ ഉടമകള്‍. പട്ടാമ്പി റോഡിലെ പഴയ ബസ്‌ സ്റ്റാന്റിനു മുന്‍പില്‍ നിയമ ലംഘിച്ച് ഹ്രസ്വ ദൂര ബസുകള്‍ നിര്‍ത്തിയിടുന്നത് മൂലം ഗതാഗത തടസം സൃഷ്ടിക്കപ്പെടുന്നത് പതിവാകുന്നു

കുന്നംകുളം: നഗരത്തില്‍ നിലവിലുള്ള ഗതാഗത പരിഷ്കാരങ്ങളോട് മുഖം തിരിച്ച് ഒരു വിഭാഗം സ്വകാര്യ ബസ്‌ ഉടമകള്‍. പട്ടാമ്പി റോഡിലെ പഴയ ബസ്‌ സ്റ്റാന്റിനു മുന്‍പില്‍ നിയമ ലംഘിച്ച് ഹ്രസ്വ ദൂര ബസുകള്‍ നിര്‍ത്തിയിടുന്നത് മൂലം ഗതാഗത തടസം സൃഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. നഗരസഭാ  ട്രാഫിക്‌ അഡ്വസറി യോഗത്തിന്റെ തീരുമാന പ്രകാരം നടപ്പിലാകിയ ഗതാഗത പരിഷ്കരണങ്ങളില്‍  പട്ടാമ്പി റോഡിലെ പഴയ ബസ്‌ സ്റ്റാന്റിനു മുന്‍പില്‍ കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള ദീര്‍ഘ ദൂര ബസുകളെ  മാത്രമേ നിര്‍ത്താനും ആളുകളെ ഇറക്കി കയറ്റാനും അനുവദിക്കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഇവിടെ ബോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തിരുന്നു. ദീര്‍ഘ ദൂര ബസുകള്‍ ബസ്‌ സ്റ്റാന്റില്‍ കയറിയിറങ്ങുന്നത് മൂലമുള്ള സമയ നഷ്ടം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നഗരസഭ എത്തിയത് എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഹ്രസ്വ ദൂര ബസുകളും ഇവിടെ നിര്‍ത്തിയിട്ടു ആളുകളെ ഇറക്കി കയറ്റുന്നത് മൂലം സ്വതവേ ഗതാഗത പ്രശ്നങ്ങള്‍ നേരിടുന്ന നഗര കേന്ദ്രത്തില്‍  ഗതാഗത തടസം സൃഷ്ടിക്കപ്പെടുന്നത് പതിവാകുകയാണ്. തൃശൂര്‍ ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഇത് വഴിയാണ് കടന്നു പോകുന്നത് എന്നതിനാല്‍ കുറച്ചു നേരത്തേക്ക് ബസ്സുകള്‍ നിര്തിയിടുന്നത് പോലും വലിയ തടസങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നിയമ തെറ്റിച്ചു ആളുകളെ കയറ്റാനെത്തുന്ന ഓട്ടോ റിക്ഷകള്‍ കൂടിയാകുന്നതോടെ ഇത് വഴിയുള്ള ഗതാഗതം കാല്‍നട യാത്രക്കാര്‍ക്ക് പോലും ദുരിതമാകുകയാണ്. നിയമ ലംഘനങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നഗരവാസികള്‍ ആരോപിക്കുന്നു.

Post A Comment: