സ്വകാര്യ ബസ്സ് തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് അവസാനിച്ചു. സി പി എം, ബി ജെ പി രഹസ്യ ധാരണയെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താണ് പണിമുടക്ക് അവസാനിപ്പിച്ചത്


കുന്നംകുളം: ജനങ്ങളെ ദുരിതത്തിലാക്കി നഗരത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരുടെ സംയുക്ത മിന്നല്‍ പണിമുടക്ക്.
കഴിഞ്ഞ ദിവസം നഗരത്തില്‍ നഗരസഭ കൗസിലര്‍മാരും, ബസ്സ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏക പക്ഷീയമായി പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക് നടത്തിയത്.

 സംഘര്‍ഷത്തില്‍ പങ്കാളികളായ  മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ  പൊലീസ് കേസെടുത്ത ശേഷമാണ് വൈകീട്ടോടെ സമരം നിര്‍ത്താന്‍ ബസ്‌ ജീവനക്കാര്‍ തയ്യാറായത്. കഴിഞ്ഞ ദിവസം  പട്ടാമ്പി റോഡിലെ പഴയ ബസ്‌ സ്ന്റിനു മുന്‍പില്‍ വിദ്യാര്‍ഥികളെ കയറ്റുന്നതുമായി ബന്ധപെട്ട് സ്വകാര്യ ബസ്‌ ജീവനക്കാരും നഗരസഭാ കൌണ്‍സിലര്‍മാറും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.  നഗരസഭ ചെയര്‍പേഴ്‌സനോട് ഹാപ്പിഡേ എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ബസ്സ് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ പണിമുടക്കാന്‍  ദീര്‍ഘ ദൂര ബസ്സുകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏകപക്ഷീയമായാണ് പോലീസ് നടപടിയെടുതതെന്ന പ്രചരണം വന്നതോടെ കുന്നംകുളം നഗരത്തെ ബന്ധിപ്പിച്ചു രാവിലെ സര്‍വീസ് നടത്തിയ ബസ്സുകള്‍ പോലും സമരത്തിന്‌ പിന്തുണ നല്‍കി മുന്നറിയിപ്പില്ലാതെ സര്‍വിസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. വിദ്യാര്‍ഥികളും, യാത്രക്കാരുമുള്‍പ്പെടെ  ആയിരങ്ങള്‍ ബസ്റ്റാന്റില്‍ കുടങ്ങിയതോടെ നഗരം ജനസാഗരമായി. ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലതിരുന്നതോടെ ഇവരില്‍ ഭൂരിഭാഗത്തിനും വലിയ ദുരിതമാണ് അനുഭവിക്കേണ്ടിവന്നത്.. ഉച്ചയോടെ കുന്നംകുളം സി ഐ ക്ക് മുന്നിലെത്തിയ തൊഴിലാളി നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുകയും  ജീവനക്കാരെ ആക്രമിച്ചവര്‍ക്കെതിരെ കേസടുക്കാമെന്നും  പിടിച്ചെടുത്ത ബസ്സ് വിട്ടുനല്കാമെന്നുമുല്ല ഉറപ്പു വാങ്ങി. പക്ഷെ പ്രതികളെ  അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന  നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചു നിന്നതോടെ സമരവും നീണ്ടു പോയി. തുടര്‍ന്ന് രണ്ടു മാധ്യമ പ്രവര്ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസ് എടുത്തു.
 വൈകീട്ട്  അഞ്ചോടെ പൊലീസുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സമരം പിന്‍വലിച്ചതായി അറിയിച്ചെങ്കിലും നാമ മാത്രമായ ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത്.

Post A Comment: