യാത്രാ വിഷയങ്ങളിലടക്കം വിദ്യാര്‍ത്ഥികളുടെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാരോ പോലീസോ നടപടിയെടുക്കുന്നില്ലെന്ന് പ്രശസ്ത സിനിമാ താരം വി കെ ശ്രീരാമന്‍. സ്വകാര്യ ബസ്‌ തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ പ്രതിഷേധിച്ച് കുന്നംകുളം പൌരാവലിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുന്നംകുളം: യാത്രാ വിഷയങ്ങളിലടക്കം വിദ്യാര്‍ത്ഥികളുടെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാരോ പോലീസോ നടപടിയെടുക്കുന്നില്ലെന്ന് പ്രശസ്ത സിനിമാ താരം വി കെ ശ്രീരാമന്‍. സ്വകാര്യ ബസ്‌ തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ പ്രതിഷേധിച്ച് കുന്നംകുളം പൌരാവലിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത ലാഭത്തിനു വേണ്ടി ക്രിമിനലുകളെയാണ് സ്വകാര്യ ബസ്‌ മുതലാളിമാര്‍  ബസുകളില്‍ ജോലിക്ക് വെക്കുന്നതെന്നും ഇവര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ ഉണ്ടെങ്കിലും തമ്മില്‍ തല്ലാനല്ലാതെ പൊതു വിഷയങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കാര്‍ക്കും നേരമോ ധാര്‍മിക രോഷമോ ഇല്ലെന്നും ശ്രീരാമന്‍ പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരായി സംഘടിതമായി പണിമുടക്ക്‌ നടത്തി ജനജീവിതം ദുസഹമാക്കുകയും ചെയ്തത സ്വകാര്യ ബസ്‌ തൊഴിലാളികളുടെ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭയുടെ  നേതൃത്വത്തിലുള്ള കുന്നംകുളം പൌരാവലിയുടെ പ്രതിഷേധ സംഗമത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, ഉഷ പ്രഭുകുമാര്‍, യു പി ശോഭന, കെ എ അസീസ്‌, ഗീത ശശി, കെ കെ മുരളി, ഷാജി ആലിക്കല്‍, സി വി ബേബി, ഡെന്നി പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Post A Comment: