പാനമ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫിനെതിരെ പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതിയുടെ അറസ്റ്റ് വാറണ്ട്. പലതവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണു നടപടി

ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫിനെതിരെ പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതിയുടെ അറസ്റ്റ് വാറണ്ട്. പലതവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണു നടപടി. അതേസമയം ഭാര്യ ലണ്ടനില്‍ ചികിത്സയില്‍ ആയതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ് അനുവദിക്കണമെന്ന ഷെരീഫിന്റെ അഭ്യര്‍ഥന കോടതി തള്ളി. നവംബര്‍ മൂന്നിന് കേസില്‍ വാദം തുടരും.
പാക് നിയമം അനുസരിച്ച് വിദേശത്തുനിന്ന് മടങ്ങിവന്നാലുടന്‍ ഷെരീഫിനെ അറസ്റ്റു ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ നവംബര്‍ മൂന്നിനു മുന്‍പ് ജാമ്യം നേടേണ്ടിവരും. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാക് സുപ്രീംകോടതി ജൂലൈ 28ന് ആണു നവാസ് ഷെരീഫിനെ അയോഗ്യനാക്കിയത്.
2016 നവംബറിലാണു പാകിസ്താന്‍ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേത്തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ കോടതി സംയുക്ത അന്വേഷണ സംഘം (ജെഐടി) രൂപീകരിച്ചു. ജെഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 17നാണു സുപ്രീംകോടതി ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങിയത്.


Post A Comment: