വാഹനത്തിന്‍റെ ഹോണ്‍ അടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതിയായ അഭിഭാഷകനെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ്‌ചെയ്തു.


തൃശൂര്‍: വാഹനത്തിന്‍റെ ഹോണ്‍ അടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതിയായ അഭിഭാഷകനെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ്‌ചെയ്തു. ഹൈക്കോടതി നിര്‍ദ്ദശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ അഭിഭാഷകനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ഉത്രാട തലേന്നായിരുന്നു നഗരത്തിലെ ഷോപ്പിങ്ങ് മാളിന് മുന്നില്‍ വെച്ച് വാഹനത്തിന്റെ ഹോണ്‍ അടിച്ചതിനെ ചൊല്ലി അഭിഭാഷകനും എന്‍ജിനീയറും തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നീട് ക്വട്ടേഷന്‍ സംഘം വീട്ടിലെത്തി എന്‍ജനീയറുടെ കൈ തല്ലിയെടിക്കുകയായിരുന്നു. കേസിലെ രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post A Comment: