ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ചെന്നൈയില്‍ നടക്കും
ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ചെന്നൈയില്‍ നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുതശ്മശാനത്തിലാകും സംസ്കാരച്ചടങ്ങുകള്‍ നടക്കുക. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്ട്രേലിയയിലുള്ള മകള്‍ അനു ഉച്ചതിരിഞ്ഞ് ചെന്നൈയില്‍ എത്തും. അതിനു ശേഷമായിരിയ്ക്കും ചടങ്ങുകള്‍ നടക്കുക. നടന്‍ മമ്മൂട്ടിയുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹന്‍ലാലും കമലഹാസനും മുതിര്‍ന്ന അഭിനേത്രി ശാരദയുമുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഇന്നലെ എത്തിയിരുന്നു. ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു അദ്ദേഹം നിര്യാതനായത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

Post A Comment: