അഴീക്കോട് മുനമ്പം ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പുഴ നീന്തല്‍ സമരത്തിനിടയില്‍ സമരക്കാര്‍ അവശരായി വെള്ളത്തില്‍ മുങ്ങി

കൊടുങ്ങല്ലൂര്‍: അഴീക്കോട് - മുനമ്പം ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പുഴ നീന്തല്‍ സമരത്തിനിടയില്‍ സമരക്കാര്‍ അവശരായി വെള്ളത്തില്‍ മുങ്ങി. ജില്ലാ പഞ്ചായത്തംഗം ശോഭസുബിന്‍ ഉള്‍പ്പടെ ഏഴ് പേരാണ് നീന്തലിനിടയില്‍ ശരീരം കുഴഞ്ഞ് അപകടത്തില്‍പ്പെട്ടത്. 
സമരക്കാര്‍ക്കൊപ്പമുണ്ടായിരുന്ന തീരദേശ പോലീസിന്റെ ബോട്ടില്‍ ഇവരെ കരയിലെത്തിച്ച് പോലീസ് സഹായത്തോടെ ആശുപത്രിയിലാക്കി. പതിനൊന്ന് മണിയോടെ യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി ലോകസഭാ മണ്ഡലം പ്രസിഡന്റ് അഡ്വ. പി ബി സുനീര്‍ ഉദ്ഘാടനം ചെയ്ത പുഴ നീന്തല്‍ സമരം പാതിവഴിയിലെത്തിയപ്പോഴാണ് സമരക്കാര്‍ അവശരായത്. ശോഭസുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. നസീര്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് പി.എ. മനാഫ്വി.എ. ജലീല്‍, എന്‍.എസ് .സലിംസി.കെ. നൗഷാദ്കെ.കെ. അന്‍വര്‍ എന്നിവരെ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് പേരാണ് നീന്തല്‍ സമരത്തില്‍ പങ്കെടുത്തത്. നേരത്തെ നടന്ന ഉദ്ഘാടന യോഗത്തില്‍ ടി.കെ. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷംസുദ്ധീന്‍, പി.എ. കരുണാകരന്‍, പി.പി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.Post A Comment: