ചര്‍ച്ചകള്‍ ഫലം കണ്ടില്ല, വരുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ മുരളീധര പക്ഷത്തോടൊപ്പം നില്ക്കാന്‍ വിമത കോണ്‍ഗ്രസ്‌ നീക്കം തുടങ്ങി.

കുന്നംകുളം: ചര്‍ച്ചകള്‍ ഫലം കണ്ടില്ല, വരുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ മുരളീധര പക്ഷത്തോടൊപ്പം നില്ക്കാന്‍ വിമത കോണ്‍ഗ്രസ്‌ നീക്കം തുടങ്ങി. 
നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തുടങ്ങിയ  കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം പുതിയ തലത്തിലേക്ക്. 
തര്‍ക്കം തീര്‍ക്കാന്‍ കെ പി സി സി നേരിട്ട് ശ്രമം നടത്തുന്നതിനിടയിലാണ് കുന്നംകുളത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളെ തന്നെ ബാധിക്കുന്ന തരത്തിലേക്കുള്ള ഇടപെടലുമായി വിമത കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. തര്‍ക്കം തീര്‍ക്കാന്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നിലനിര്‍ത്തി നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഔദ്യോഗികവിഭാഗത്തിന് നല്‍കികൊണ്ടുള്ള ഒത്തുതീര്‍പ്പിന് വിമത വിഭാഗം ശ്രമം നടത്തിയെങ്കിലും മണ്ഡലത്തിലെയും ജില്ലയില്‍ പുതുതായി വന്ന നേതൃത്വവും ഇതിനോട് മുഖം തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രശ്നം തീര്‍ക്കാന്‍ കെ പി സി സി ശ്രമം തുടങ്ങിയത്.  ചര്‍ച്ചകള്‍  ഫലവത്തായില്ലെങ്കില്‍ 
കുന്നംകുളത്തെ നേതൃത്വം തങ്ങളെ മനപൂര്‍വം ഒഴിവാക്കുമെന്ന് ബോധ്യപ്പെട്ട വിമത വിഭാഗം മുരളീധര പക്ഷത്തോടൊപ്പം ചേര്‍ന്ന് നിലനില്‍പ്പിനുള്ള ശ്രമം ഊര്ജിതമാക്കിയത്.

Post A Comment: