ചലനാത്മകമായ മാധ്യമ പ്രവര്‍ത്തനം നടക്കുന്ന ഇന്ത്യയില്‍ ജനാധിപത്യത്തിന്റെഅടിസ്ഥാന ഘടകങ്ങളെ ചോദ്യം ചെയ്യുന്ന രീതിയില്‍ അസഹിഷ്ണുത വളരുകയാണെന്ന് കെ.വേണു അഭിപ്രായപ്പെട്ടു.


കുന്നംകുളം : ചലനാത്മകമായ മാധ്യമ പ്രവര്‍ത്തനം നടക്കുന്ന ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടകങ്ങളെ ചോദ്യം ചെയ്യുന്ന രീതിയില്‍ അസഹിഷ്ണുത വളരുകയാണെന്ന് കെ.വേണു അഭിപ്രായപ്പെട്ടു. കുന്നംകുളം പ്രസ്സ് ക്ലബ്ബും, പഴഞ്ഞി എം.ഡി.കോളേജും സംയുക്തമായി നടത്തിയ മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ കുന്നംകുളം എസ്..യു.കെ.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.. എം.ഡി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ബേബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  കോളേജ് യൂണിയന്‍ ചെയപേഴ്‌സണ്‍ ടി. ശ്രീലക്ഷമി, ഡോ.എസ്. ജിജി പോള്‍യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ. ആര്‍. വിഷ്ണു. എന്നിവര്‍ സംസാരിച്ചു.


Post A Comment: