കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന് കഞ്ചാവ് നല്‍കാനെത്തിയ രണ്ട് പേരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു

 തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന് കഞ്ചാവ് നല്‍കാനെത്തിയ രണ്ട് പേരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. കടവി രഞ്ജിത്തിന്റെ സുഹൃത്തുക്കളായ മാറ്റാംപുറം സ്വദേശി കറുപ്പം വീട്ടില്‍ റഫീഖ്, വളര്‍ക്കാവ് സ്വദേശി ഒല്ലൂക്കാരന്‍ വീട്ടില്‍ എഡ്‌വിന്‍ എന്നിവരെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയതത്. കണ്ണൂരില്‍ ജയിലില്‍ കഴിയുന്ന കടവി രഞ്ജിത്തിനെ തൃശൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുന്നതറിഞ്ഞ് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് ഇരുവരും പോലിസിന്റെ പിടിയിലാകുന്നത്

Post A Comment: