സബ് ജില്ലാ കായിക മേള തുടങ്ങി, 207 പോയിന്റുമായി പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് സ്കൂള്‍ മുന്നില്‍.

കുന്നംകുളം: സബ് ജില്ലാ കായിക മേള തുടങ്ങി, 207 പോയിന്റുമായി പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് സ്കൂള്‍ മുന്നില്‍. മൂന്ന് ദിവസങ്ങളിലായി കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം കായിക മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷമാരായ ഗീത ശശി, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍, എ ഇ ഒ. പി സച്ചിദാനന്ദന്‍, സിജു പി ജോണ്‍, ഡെന്നി ഡേവിസ്, പി ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 65  ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 28 സ്വര്‍ണം നേടിയാണ്‌ കോണ്‍കോഡ് ഇംഗ്ലീഷ് സ്കൂള്‍ മുന്നിലെത്തിയത്.  16  സ്വര്‍ണമടക്കം 121 പോയിന്റ്‌ നേടിയ എരുമപ്പെട്ടി സ്കൂള്‍ രണ്ടാമതും വേലൂര്‍ സ്കൂള്‍ മൂന്നാം സ്ഥാനത്തുമാണ്. 25  ഇനങ്ങളുടെ ഫൈനല്‍ ചൊവ്വാഴ്ച്ച നടക്കും.

Post A Comment: