ചവറ കോവില്‍ തോട്ടത്ത് പാലം തകര്‍ന്നുവീണ് അപകടം.

കൊല്ലം: കൊല്ലത്ത് ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്നു വീണ് വന്‍ അപകടം. എഴുപതിലധികം പേര്‍ അപകടത്തില്‍ പെട്ടതായി പ്രാഥമിക വിവരം.  20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30 നാണ് അപകടം നടന്നത്. ദേശീയ ജലപാതക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പാലത്തിന്‍റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ആരെങ്കിലും വെള്ളത്തില്‍ വീണിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.  രാവിലെ കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും സമരം മൂലം പുറത്ത് നിന്ന ജീവനക്കാരും ഒരുമിച്ച്‌ പ്രവേശിച്ചത് മൂലമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ എല്ലാവരേയും കമ്പനിയുടെ വാഹനങ്ങളിലും മറ്റും കരുനാഗപ്പള്ളി ചവറ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ എല്ലാ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്സും പോലീസും സംഭവ സ്ഥലത്തുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ കമ്പനി വഹിക്കുമെന്ന് മാനേജിംങ്ങ് ഡയറക്ടര്‍ അറിയിച്ചു.

Post A Comment: