നഗരസഭാ ചെയര്‍പേഴ്സണെ അപമാനിച്ച സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് ഭരണസമിതി കളക്റ്റര്‍ക്കും എസ് പി ക്കും പരാതി നല്‍കി. കഴിഞ്ഞ ദിവസം നടന്ന കൌണ്‍സില്‍ യോഗ തീരുമാന പ്രകാരമാണ് പരാതി നല്‍കിയത്.

കുന്നംകുളം: നഗരസഭാ ചെയര്‍പേഴ്സണെ അപമാനിച്ച സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് ഭരണസമിതി കളക്റ്റര്‍ക്കും എസ് പി ക്കും പരാതി നല്‍കി. കഴിഞ്ഞ ദിവസം നടന്ന കൌണ്‍സില്‍ യോഗ തീരുമാന പ്രകാരമാണ് പരാതി നല്‍കിയത്. നഗരത്തില്‍ അനധികൃതമായി നടത്തുന്ന മിന്നല്‍ പണിമുടക്കുകള്‍ തടയണമെന്നും, വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നങ്ങളില്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൌണ്‍സില്‍ സബ് കമ്മിറ്റി അംഗങ്ങളായ  ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, പി ഐ തോമാസ്, ജയ്സിംഗ് കൃഷ്ണന്‍, ഷാജി ആലിക്കല്‍, കെ കെ മുരളി എന്നിവരുടെ നെതൃത്വതിലാണ്  പരാതി നല്‍കിയത്.  ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദികളായ ബസ്‌ ജീവനക്കാരുടെ പേരില്‍ നിസാര കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയതെന്ന് നഗരസഭ ആരോപിച്ചിരുന്നു.

Post A Comment: