കാട്ടകാമ്പാല്‍ അമ്പലകടവില്‍ തകര്‍ന്ന ബണ്ട് പുനര്നിര്‍മിച്ചതില്‍ അഴിമതിയെന്നാരോപണം

കുന്നംകുളം: കാട്ടകാമ്പാല്‍ അമ്പലകടവില്‍ തകര്‍ന്ന ബണ്ട് പുനര്നിര്‍മിച്ചതില്‍ അഴിമതിയെന്നാരോപണം. മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന ബണ്ട് പുനര്‍നിര്‍മ്മിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകരുടെ ഇടയില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ മറവില്‍ നടത്തിയ അറ്റകുറ്റ പണികളില്‍ ലക്ഷങ്ങളുടെ ആഴിമതി നടന്നുവെന്ന് കാണിച്ചു ബി ജെ പി ജില്ലാ കമ്മിറ്റിയംഗം രജീഷ് അയിനൂര്‍ വിജിലന്‍സില്‍ പരാതി നല്‍കി, പരാതിയില്‍ പറയുന്നതിങ്ങനെ. പഴഞ്ഞി ചിറ്റത്താഴം കോള്‍പടവിനെയും പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തെയും അതിര്‍ത്തി തിരിക്കുന്ന അമ്പലക്കടവ് ബണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്നിരുന്നു. ബണ്ട് പുനര്നിര്‍മിക്കാത്തതിനാല്‍ പമ്പിംഗ് മുടങ്ങുകയും കൃഷി അവതാളത്തിലാകുകയും ചെയ്യുമെന്നായത്തോടെ കര്‍ഷകര്‍ പ്രതിഷേധം തുടങ്ങി. കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബണ്ട് ബലപ്പെടുത്തല്‍ നടത്തുന്നത്. 6.80 ലക്ഷം രൂപ മുടക്കി ബണ്ട് ബലപ്പെടുത്തി എന്നാണ് ഇവര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ആയിരം ചാക്ക് മണ്ണ് ഉപയോഗിച്ചാണ് ബണ്ട് ബലപ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ അറിയിച്ചിരുന്നു. പുറമേ നിന്ന് മണ്ണ് കൊണ്ട് വരാതെ തൊട്ടടുത്തുള്ള ബണ്ടിന്റെ ഭാഗത്ത്‌ നിന്നും മണ്ണെടുതാണ് ഇവിടെ ബലപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചാക്കൊന്നിന് 680 രൂപ നിരക്കില്‍ മണ്ണ് ഉപയോഗിച്ചു എന്നതില്‍ തന്നെ അഴിമതി ഉണ്ടെന്നു പരാതിക്കാരന്‍ പറയുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ചത്‌ താല്‍കാലികം മാത്രമാണെന്നും ഇനിയും ബണ്ട് ബലപ്പെടുതേണ്ടതുണ്ടെന്നും കര്‍ഷകര്‍ പറയുന്നു

Post A Comment: