വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം. കുന്നംകുളം നഗരത്തില്‍ രാത്രിയിലെത്തിപെടുന്ന ഏതൊരാളുടെ മനസ്സിലും ആദ്യം എത്തുന്ന വാക്കുകള്‍ ഇതായിരിക്കും


കുന്നംകുളം : വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം. കുന്നംകുളം നഗരത്തില്‍ രാത്രിയിലെത്തിപെടുന്ന ഏതൊരാളുടെ മനസ്സിലും ആദ്യം എത്തുന്ന വാക്കുകള്‍ ഇതായിരിക്കും. നഗരത്തില്‍ ഹൈമാസ്സ് ഉള്‍പടേയുള്ള ലൈറ്റുകളുണ്ടായിട്ടും. അവയ്ക്ക് തെളിയാന്‍ ആവശ്യമായ വൈദ്ധ്യുതി ലഭ്യമായിരുന്നിട്ടും ഇവിടെ വെളിച്ചം എത്താറില്ല. നഗരം ഇരുട്ടിലായിട്ട് ആഴ്ചകള്‍ പിന്നിട്ടു. ബസ്റ്റാന്റിലും, പ്രധാന വീഥികളിലും സ്ഥിതി ഇതു തന്നയാണ്. എങ്ങും ഇരുട്ട്മാത്രം. ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച ഹൈമാസ്സ് ലൈറ്റുകള്‍ക്ക് കേന്ദ്രീകൃത സ്വിച്ചാണ്. ഇത് ഇടാനും, കെടുത്താനും ഓട്ടോറിക്ഷ തൊഴിലാളികളും തയ്യാറാണ്. പക്ഷെ ഇവിടെ ഒരിക്കലും സ്വിച്ചുകള്‍ ഓണാകാറില്ല. തകരാര്‍ ചെറുതാണെങ്കിലും ഇത് വന്നു നോക്കാന്‍ തൊട്ടപ്പുറത്തുള്ള നഗരസഭ ഓഫീസിലെ ജീവനക്കാര്‍ക്ക് സമയം കിട്ടുന്നില്ല. സദാസമയം ബസ്സുകളുള്ള റോഡാണ് ഇത്. രാത്രിയില്‍ ഗുരുവായൂരിലേക്ക്് ക്ഷേത്ര ദര്‍ശനത്തിനായി സ്ത്രീകളുള്‍പടേയുള്ള നിരവദി പേര്‍ രാത്രി ഏറെ വൈകിയാലും നഗരത്തില്‍ എത്തും. ഇവര്‍ ബസ്സ് കാത്തിരിക്കാനും, അല്‍പ സമയം ഇരി്ക്കാനും നഗരത്തില്‍ സൗകര്യമുണ്ട്. പക്ഷെ ഇരുട്ടില്‍ ഇരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. നഗരത്തില്‍ വെളിച്ചമെത്തിക്കാന്‍ മാത്രമായി ചിലവിട്ടത് ലക്ഷങ്ങളാണ്. പക്ഷെ ഇത് പ്രാവര്‍ത്തികമാകുന്നുണ്ടോ എന്നന്വേഷി്ക്കാന്‍ ഇവരാരും മിനക്കെടാറില്ല. നിരന്തരം പരാതി നല്‍കുന്ന പൊതു ജനങ്ങളാകട്ടെ ഇവരുടെ മുന്നില്‍ കുഴപ്പക്കാരായി മാറുകയും ചെയ്യുന്നു. ഭയപാടുകൊണ്ട് ഇപ്പോള്‍ പരാതി്ക്കാരും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പടെ നൂറ് കണക്കിനാളുകള്‍ എത്തുന്ന രാത്രികള്‍ ഇരുട്ടാക്കി മാറ്റാന്‍ നഗരസഭക്കെന്താണ് ഇത്രമേല്‍ താല്‍പര്യമെന്നാണ് വെറും സാധാരണക്കാരന്റെ സംശയം.


Post A Comment: