ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ വാഹന എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ കയറിയ പുലിയെ പിടികൂടിദില്ലി: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ വാഹന എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ കയറിയ പുലിയെ പിടികൂടി. 36 മണിക്കൂറിന്​ ശേഷമാണ്​ പ്​ളാന്‍റില്‍ നിന്നും പുലിയെ പിടികൂടാനായത്​. വ്യാഴാഴ്​ച പുലര്‍ച്ചെ 3.30 ഓടെ പ്​ളാന്‍റിനകത്ത്​ കയറിയ പുലിയെ വെള്ളിയാഴ്​ച ഉച്ചക്ക്​ 2.30 ഒാടെയാണ്​ വനംവകുപ്പ്​ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വൈദ്യ പരിശോധനക്കുശേഷം പുലിയെ കാട്ടില്‍ തുറന്നുവിടുമെന്ന് മുഖ്യ വനപാലകന്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്​ച പുലര്‍ച്ചെ​ കമ്പനിയുടെ ഗേറ്റ്​ നമ്പര്‍ രണ്ടിലൂടെ പുലി പ്​ളാന്‍റിനകത്തേക്​ കടക്കുന്നത്​ സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്​ എന്‍ജിന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയും ജീവനക്കാരെ മുഴുവന്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. കമ്പനി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്​ പൊലീസും ഫോറസ്​റ്റ്​ വകുപ്പ്​ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജീവനക്കാരെ ഒഴിപ്പിച്ച്‌​ തെരച്ചില്‍ ആരംഭിച്ചിരുന്നു. നിരവധി വലിയ യന്ത്രങ്ങളുള്ള പ്ളാന്‍റായതിനാല്‍ പുലിയെ തെരഞ്ഞ്​ കണ്ടുപിടിക്കുന്നതിന്​ മണിക്കൂറുകള്‍ വേണ്ടി വന്നു. പുലിയുടെ ആക്രമണം ഭയന്ന് ജീവനക്കാരെ രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. മാരുതി സുസുക്കി വാഹനങ്ങള്‍ക്കുവേണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന പ്​ളാന്‍റ്​ 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

Post A Comment: