വഴിയരികില്‍ മാലിന്യം തള്ളുന്നത് പതിവായി, സാമൂഹ്യ വിരുദ്ധരെ നിരീക്ഷണ ക്യാമറയില്‍ കുടുക്കാനുറച്ച് പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍.

കുന്നംകുളം: വഴിയരികില്‍ മാലിന്യം തള്ളുന്നത് പതിവായി, സാമൂഹ്യ വിരുദ്ധരെ നിരീക്ഷണ ക്യാമറയില്‍  കുടുക്കാനുറച്ച് പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍.  അക്കികാവ്- പന്നിത്തടം ബൈപ്പാസ്‌ റോഡിനിരുവശവുമുള്ള പൊന്തകാടുകള്‍, വഹനങ്ങളില്‍ വന്ന് മാലിന്യം തളളുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്, ആളൊഴിഞ്ഞ പ്രദേശമാണെന്നതും പിടിക്കപെടാനുള്ള സാധ്യത കുറവാണെന്നതുമാണ് ഇവരെ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മാലിന്യ ശല്യം സഹിക്കാതായതോടെ  നാട്ടുകാര്‍ പലതവണ പല വഴികള്‍ നോക്കിയെങ്കിലും മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് ഒരു കുറവും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ്‌  ഇവരെ കണ്ടെത്താനും പ്രവര്‍ത്തി തടയാനും വേണ്ടി  ജില്ലാ പ്രകൃതി സംരക്ഷണ സംഘത്തിന്‍റെയും ചിറമ്മനേങ്ങാട്, ആനക്കല്ല്  യൂണിറ്റുകളുടെയും, അക്കികാവ് റോയല്‍ എഞ്ചിനീയറിംങ്ങ് കോളേജിന്‍റെയും സംയുക്ത സഹകരണത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. കുന്നംകുളം ഡി.വൈ.എസ്.പി. പി.വിശ്വംഭരന്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു, മുന്‍ .എം.എല്‍.എ. ബാബു എം പാലിശ്ശേരി, കെ..എ.ജ്യോതിഷ്, ഷാജി തോമസ്, എന്‍.രാധാകൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു. 

Post A Comment: