ബസ് യാത്രക്കാരുടെ പേഴ്‌സും സ്വര്‍ണാഭരണങ്ങളും കവരുന്ന മൂന്ന് തമിഴ് സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത മായ ഇടപെടലിനെ തുടര്‍ന്ന് പിടികൂടി.

 തൃശൂര്‍:  ബസ് യാത്രക്കാരുടെ പേഴ്‌സും സ്വര്‍ണാഭരണങ്ങളും കവരുന്ന മൂന്ന് തമിഴ് സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥന്‍റെ അവസരോചിത മായ ഇടപെടലിനെ തുടര്‍ന്ന് പിടികൂടി.  ബസ് യാത്രക്കാരുടെ പേഴ്‌സും സ്വര്‍ണാഭരണങ്ങളും കവരുന്ന മൂന്ന് തമിഴ് സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത മായ ഇടപെടലിനെ തുടര്‍ന്ന് പിടികൂടി. തമിഴ്‌നാട്ടുകാരായ ഗായത്രി, ശാന്തി, ജ്യോതി എന്നിവരെയാണ് ഐ.ജി ഓഫീസിലെ എ.എസ്.ഐ - ജോസ് വിതയത്തിലിന്റെ ഇടപെടലിനെ തുടര്‍ന്ന് പിടിയാലായത്. തൃശൂര് പീച്ചി റൂട്ടിലോടുന്ന വടക്കുന്നാഥന്‍ ബസില്‍ ജില്ലാ ജനറല്‍ ആശുപത്രി പരിസരത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയ മൂന്ന് സ്ത്രീകള്‍ ബസിലെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പേഴ്‌സ് എടുക്കുന്നതും, മിനിറ്റുകള്‍ക്കകം മറ്റൊരു സ്ത്രീയും പേഴ്‌സ് എടുക്കുന്നതും യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പേഴ്‌സ് മോഷ്ടിച്ച ശേഷം എം.ഒ. റോഡില്‍ ബസ് ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ ബസിലുണ്ടായുരുന്ന എ.എസ്.ഐ.  ജോസ് ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി ഈസ്റ്റ് പോലീസില്‍ വിവരം അറിയിച്ചു. ഈസ്റ്റ് പോലീസ് മൂവരെയും ചോദ്യം ചെയ്തു. പിടിക്കപ്പെടാതിരിക്കാന്‍ സ്ത്രീകള്‍ ഓട്ടോറിക്ഷയില്‍ ഉപക്ഷിച്ച പേഴ്‌സുകളില്‍ നിന്നായി ഇരുപതിനായിരത്തോളം രൂപയും, സ്വര്‍ണാഭരണവും കണ്ടെത്തുകയായിരുന്നു. പോലീസ് വിളിച്ചറിയിച്ചപ്പോഴാണ് പേഴ്‌സ് നഷ്ടപെട്ട വിവരം ഉടമസ്ഥര്‍ മനസിലാക്കിയത്. മോഷ്ടാക്കളാണെന്ന് തിരിച്ചറിയപ്പെടാതിരിക്കാന്‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചാണ് മൂവരും ബസില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Post A Comment: