ഇന്ത്യക്കാരുടെ രക്തത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയതാണ് താജ്മഹലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ലഖ്നോ: ഇന്ത്യക്കാരുടെ രക്തത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയതാണ് താജ്മഹലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് താജ്മഹല്‍ നിര്‍മിച്ചത്, എന്തിനു വേണ്ടിയാണ് എന്നത് വിഷയമല്ല. ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മിച്ചതാണ് താജ്മഹല്‍ ^യോഗി വ്യക്തമാക്കി. താജ് കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൗകര്യങ്ങളും സുരക്ഷയും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒക്ടോബര്‍ 25 ന് യോഗി ആദിത്യനാഥ് ആഗ്ര സന്ദര്‍ശിക്കുന്നുണ്ട്. താജ്മഹലിനൊപ്പം മറ്റ് സ്മാരകങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ ടൂറിസം വകുപ്പിന്‍റെ ബുക്ക്ലെറ്റില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിവാദത്തില്‍പെട്ടിരുന്നു. താജ് മഹല്‍ നിര്‍മ്മിച്ചത് വിദേശശക്തികളാണെന്ന് ഇന്നലെ ബി.ജെ.പി എം.എല്‍.എ സംഗീത് സോം വ്യക്തമാക്കിയിരുന്നു.


Post A Comment: