സ്വന്തം ഫ്ളാറ്റിന് മുന്നിലിട്ടിരുന്ന ചെരുപ്പ് മോഷണം പോയെന്ന് കാണിച്ച് 36കാരനായ വിശാല്‍ കലേക്കര്‍ പോലീസിനെ സമീപിക്കുകയും എത്രയും വേഗം ചെരുപ്പ് കണ്ടെത്തിതരണമെന്ന് പരാതി നല്‍കുകയും ചെയ്തു


പൂനെ: സ്വന്തം ഫ്ളാറ്റിന് മുന്നിലിട്ടിരുന്ന ചെരുപ്പ് മോഷണം പോയെന്ന് കാണിച്ച് 36കാരനായ വിശാല്‍ കലേക്കര്‍ പോലീസിനെ സമീപിക്കുകയും എത്രയും വേഗം ചെരുപ്പ് കണ്ടെത്തിതരണമെന്ന് പരാതി നല്‍കുകയും ചെയ്തു. നിസ്സാര സംഭവം ആണെങ്കില്‍ ഐപിസി 379 ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഇന്‍പെക്ടര്‍ പ്രദീപ് ജാവേദ് പറഞ്ഞു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി പ്രകാരം ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്നു മണിക്കും എട്ടു മണിക്കും ഇടയിലാണ് മോഷണമുണ്ടായിരിക്കുന്നത്. 425 രൂപ വിലയുള്ള പുതിയ കറുത്ത നിറത്തിലുള്ള ചെരുപ്പാണ് മോഷണം പോയതെന്നും പറയുന്നു.

Post A Comment: