ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി.


ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി. വിവിപാറ്റ് ആണ് വോട്ടിങ്ങിന് (വോട്ടര്‍ വരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഉപയോഗിക്കുക. ഈ വര്‍ഷം ആദ്യം ഗോവ തെരഞ്ഞെടുപ്പിനാണ് വിവിപാറ്റ് സംവിധാനം ആദ്യം ഉപയോഗിച്ചത്. 50.000 പോളിങ് ബൂത്തുകളാണ് ഗുജറാത്തിലുള്ളത്. അടുത്ത ജനുവരിയിലാണ് നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കുക.

Post A Comment: